About Us

കലവൂർ സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ 25 വർഷത്തിലേറെ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നു.ഈ ബാങ്ക് പ്രാഥമിക കാർഷിക വായ്പ വിതരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പെടുന്നു. ഇതിൻെറപ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ആറ് വാർഡുകളും മണ്ണഞ്ചേരി പഞ്ചായത്തിലെ ഏഴു വാർഡുകളും ഉൾപ്പെടുന്നതാണ്. അംഗങ്ങളുടെ സമ്പാദ്യം ഉയർത്തിയും വായ്പ വിതരണം വർദ്ധിപ്പിച്ചും ഈ ബാങ്കിൻെറ പ്രവർത്തനം വിപുലപ്പെടുത്തി വരുന്നു. പ്രവർത്തന പരിധിൽ സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് എ ക്ലാസ് അംഗത്വം എടുക്കാവുന്നതാണ്.എന്നാൽ ബി ക്ലാസ്സ്അംഗത്വം നാമമാത്രമാണ്. കേരളാ സഹകരണ ബാങ്ക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ഈ സ്ഥാപനംപ്രവർത്തിക്കുന്നത്.ബാങ്കിൻെറ സേവനം അംഗങ്ങൾക്ക് മാത്രമാണ്,ബി ക്ലാസ്സ് അംഗങ്ങൾക്ക് സേവിംങ്ങ്സ് ബാങ്ക് നിക്ഷേപം,സ്വർണ്ണപണയം ,സ്ഥിര നിക്ഷേപം എന്നിങ്ങനെയുള്ള സേവനങ്ങളായി പരിമിതപെടുത്തിയിരിക്കുന്നു .

ബാദ്ധ്യത

ബാങ്കിൻെറ ബാദ്ധ്യത ഓഹരികളിൽ മാത്രം ഒതുങ്ങുന്നു

 

ചരിത്രം

പരസ്പര സഹായ സഹകരണ സംഘം എന്ന പേരിൽ കൊല്ലവർഷം 1102- ൽ രജിസ്റ്റർ ചെയ്തു. 28.10.1963 ൽ 1951 ലെ ട്രാവൻകൂർ കൊച്ചിൻ കോ ഓപ്പറേറ്റിവ്   സൊസൈറ്റി  ആക്ട്‌  പ്രകാരമാണ് കലവൂർ സർവീസ് സഹകരണ സംഘം ലിമിറ്റഡ് നം.1497 രൂപപ്പെട്ടു,1991-ലെ ബൈലാ ഭേദഗതിയിലൂടെ കലവൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നം.1497 ആയി. നാഷണൽ ഹൈവേയ്ക്ക്അഭിമുഖമായി കലവൂരിൻെറ ഹൃദയ  ഭാഗത്ത്‌  ആലപ്പുഴ പട്ടണത്തിൽ നിന്നും 9 കിലോമീറ്റർ വടക്ക് മാറി ബാങ്ക് സമുന്ഛയം സ്ഥിതി ചെയ്യുന്നു

ബാങ്കിൻെറ പ്രവർത്തനപരിധിയിലെ സ്ഥിരതാമസക്കാരായ പൗരന്മാർക്ക് എ ക്ലാസ്സ് അംഗത്വം നൽകിവരുന്നു .

ഓഹരി വില ഒന്നിന് 100/- രൂപയാണ്.

അംഗത്വം എടുക്കുന്നതിന് ആവശ്യമായ രേഖകൾ.

1.നിർദിഷ്ട ഫോറത്തിൽ അപേക്ഷ.

2.തിരിച്ചറിയൽ കാർഡിൻെറ ഒരു പകർപ്പ് .

3.പാസ്പോർട്ട് സൈസ് വലുപ്പത്തിലുള്ള രണ്ടു ഫോട്ടോകൾ.

4.ബാങ്കിൻെറ പ്രവർത്തനപരിധിയിൽ സ്ഥിരതാമസക്കാർ അല്ലാത്ത വ്യക്തികൾ സ്ഥിരം അംഗങ്ങൾക്ക്‌ വേണ്ടി ജാമ്യം നിൽക്കുന്നതിനായി  താൽക്കാലിക അംഗമായി ചേരവുന്നതാണ്.10 രൂപ ഓഫീസിൽ അടച്ചാൽ മതിയാകും.

ബോർഡ്ഓഫ് ഡയറക്ടേഴ്സ്

ബാങ്കിനെ വികസനത്തിൻെറയും വളർച്ചയുടെയും പാതയിലേക്ക് നയിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡ് ആണ് മുഖ്യ പങ്ക് വഹിക്കുന്നത്.  ഇപ്പോൾ 13 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഇവർ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇപ്പോളത്തെ ഡയറക്ടർ ബോർഡ് 3-5-2013 ൽ നിലവിൽ വന്നു. വി.റ്റി.അജയകുമാർ ആണ് പ്രസിഡൻറ്. നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ താഴെ പറയുന്നവരാണ്.

 

ഡയറക്ടർ ബോർഡ് അംഗങ്ങൾ

പേര്

വിലാസം

വി .റ്റി .അജയകുമാർ

തയ്യിൽ, കലവൂർ പി.ഒ

കെ പൊന്നപ്പൻ

സുനിൽ നിവാസ്, കലവൂർ പി.ഒ

ആർ .ജയസിംഹൻ

എട്ടുകണ്ടത്തിൽ, നോർത്ത് ആര്യാട് പി.ഒ

വി . കെ പൊന്നപ്പൻ

വെളിയിൽ, കലവൂർ പി.ഒ

എ.എം.ഹനീഫ്

ആമ്പൽ കണ്ടത്തിൽ,നോർത്ത് ആര്യാട് പി.ഒ

പി . തങ്കമണി

സത്യപ്രിയ ,കലവൂർ പി.ഒ

ഡി.എം.ബാബു

ദേവസ്വം വെളി,പൊള്ളെത്തൈ പി.ഒ

പി നടേശൻ

കുപ്പയത്തു വീട് ,പൊളേളത്തൈ പി.ഒ

എൻ. പൊന്നപ്പൻ പിള്ള

അജിത്ത് നിവാസ് ,മണ്ണഞ്ചേരി  പി.ഒ

സജിമോൻ. ഡി

തകിടിവെളി,കലവൂർ പി.ഒ

എൽ .ഉഷാകുമാരി

ശ്രുതിലയം,കലവൂർ പി.ഒ

ഓമനാ രാജു

കുറുക്കൻ ചിറയിൽ,കലവൂർ പി.ഒ

പി എ ജുമൈലത്ത്

സലിം മൻസിൽ,കലവൂർ പി.ഒ

 

ഭരണസമിതിയുടെ കാര്യക്ഷമതയും ദീർഘവീക്ഷണവും കൂട്ടായ്മയും ഒത്തുചേർന്നതാണ്‌ ഈ ബാങ്കിൻെറ ഇന്നുവരെയുള്ള വളർച്ചക്ക് അടിസ്ഥാനം. പൂർവകാല ഭരണസമിതി അംഗങ്ങളുടെ അർപ്പണബോധവും കഴിവും പ്രകീർത്തിക്കേണ്ടതാണ്. 41 വർഷത്തിലധികം പ്രസിഡൻറ്റായി സേവനം അനുഷ്ഠിച്ച ശ്രീ .ആർ. തങ്കപ്പൻ അവർകളെ ആദരപൂർവ്വം സ്മരിക്കുന്നു.ബാങ്കിൻെറ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടുത്തെ ഓഫീസ് ജീവനക്കാരാണ് . ഇവരുടെ പ്രവർത്തനങ്ങളും കാര്യക്ഷമതയും പെരുമാറ്റവും ഉപഭോക്താക്കളോടുള്ള സമീപനവും,ഈ ബാങ്കിൻറെ വളർച്ചയ്ക്കും പുരോഗതിക്കും വളരെയധികം സഹായകമായിട്ടുണ്ട്.

 

 


പുതിയ അഭിപ്രായങ്ങൾ

പുതിയ ചിതങ്ങൾ

സേവനങ്ങൾ
Image Detail